ചൈനയിലെ ജനസംഖ്യ വളർച്ചാനിരക്ക് അടുത്തവർഷം മുതൽ കുറയും
ചൈനയിലെ ജനസംഖ്യ വളർച്ചാനിരക്ക് അടുത്തവർഷം മുതൽ കുറയും
Wednesday, May 12, 2021 12:53 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യു​​​​ടെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് 0.53 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മാ​​​​ത്രം വ​​​​ള​​​​ർ​​​​ച്ച. നാ​​​​ഷ​​​​ണ​​​​ൽ ബ്യൂ​​​​റോ ഓ​​​​ഫ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​താ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്ക്. ജ​​​​ന​​​​സം​​​​ഖ്യ 2019ലെ 1.4 ​​​​ശ​​​​ത​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 1.41178 ശ​​​​ത​​​​കോ​​​​ടി​​​​യാ​​​​യി വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നും ഇ​​​​തു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്ഷാ​​​​മം അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് ചൈ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഏ​​​​ഴാം സെ​​​​ൻ​​​​സ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.


ഹോ​​​​ങ്കോം​​​​ഗ്, മ​​​​ക്കാ​​​​വു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.
സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​രം, രാ​​​​ജ്യ​​​​ത്ത് 60 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 164 ദ​​​​ശ​​​​ല​​​​ക്ഷ​​​​മാ​​​​യി- 18.7 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന. 15നും 59​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 2010 സെ​​​​ൻ​​​​സ​​​​സി​​​​നേ​​​​ക്കാ​​​​ൾ 6.79 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞ് 894 ദ​​​​ശ​​​​ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി.


ചൈ​​​​നീ​​​​സ് ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്കി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന കു​​​​റ​​​​വ് ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്. 2010ൽ ​​​​ന​​​​ട​​​​ത്തി​​​​യ സെ​​​​ൻ​​​​സ​​​​സി​​​​ൽ 0.57 ശ​​​​ത​​​​മാ​​​​ന​​​​വും 2000 സെ​​​​ൻ​​​​സ​​​​സി​​​​ൽ 1.07 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 1982ൽ ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2.1 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ചൈ​​​​നീ​​​​സ് ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ ഇ​​​​ടി​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ലും കു​​​​റ​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. 12 ദ​​​​ശ​​​​ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​മ്മ​​​​മാ​​​​ർ ജ​​​​ൻ​​​​മം ന​​​​ൽ​​​​കി​​​​യ​​​​ത്. 2019ലെ 14.65 ​​​​ദ​​​​ശ​​​​ല​​​​ക്ഷ​​​​ത്തേ​​​​ക്കാ​​​​ൾ 22 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണി​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.