ഹോങ്കോംഗ് തെരഞ്ഞെടുപ്പു നിയമത്തിൽ മാറ്റം; പൊതുജന പങ്കാളിത്തം കുറച്ചു
ഹോങ്കോംഗ് തെരഞ്ഞെടുപ്പു നിയമത്തിൽ മാറ്റം;  പൊതുജന പങ്കാളിത്തം കുറച്ചു
Thursday, May 27, 2021 11:43 PM IST
ഹോ​​​​ങ്കോം​​​​ഗ്: ചൈ​​​​നീ​​​​സ് അ​​​​നു​​​​കൂ​​​​ല ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പൊ​​​​തു​​​​ജ​​​​ന പ​​​​ങ്കാ​​​​ളി​​​​ത്തം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഹോ​​​​ങ്കോം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നി​​​​യ​​​​മ​​​​ത്തി​​​​ൽ കാ​​​ത​​​ലാ​​​യ മാ​​​​റ്റം വ​​​​രു​​​​ത്തി. പു​​​​തി​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​യാ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ലം ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും മ​​​​ത്സ​​​​രാ​​​​ർ​​​​ഥി ദേ​​​​ശ​​​​സ്നേ​​​​ഹി​​​​യാ​​​​ണോ​​​​യെ​​​​ന്ന് പ്ര​​​ത്യേ​​​ക സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും.

ഹോ​​​​ങ്കോം​​​​ഗ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​ബ​​​​ലം 90 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​തി​​​​ൽ 40 പേ​​രെ ചൈ​​​​ന അ​​​​നു​​​​കൂ​​​​ല ക​​​​മ്മി​​​​റ്റി​​​​യാ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക. ഹോ​​​​ങ്കോം​​​​ഗ് ജ​​​​ന​​​​ത​​​​യ്ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 35 ൽ​​​​നി​​​​ന്ന് 20 ആ​​​​യി ചു​​​​രു​​​​ക്കി. ര​​​​ണ്ടിനെതിരേ 40 ​​​​വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ ഹോ​​​ങ്കോം​​​ഗ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​​സാ​​​​യ​​​​ത്.


ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു ഹോ​​​​ങ്കോം​​​​ഗി​​​​ന് പൂ​​​​ർ​​​​ണ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം വ​​​​ൻ പ്ര​​​​ക്ഷോ​​​​ഭം അ​​​​ര​​​​ങ്ങേ​​​​റി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.