ഫ്രാൻസിൽ പോലീസുകാർക്കു നേരേ ആക്രമണം; അക്രമിയെ വധിച്ചു
ഫ്രാൻസിൽ പോലീസുകാർക്കു നേരേ ആക്രമണം; അക്രമിയെ വധിച്ചു
Friday, May 28, 2021 11:27 PM IST
പാ​​​​രീ​​​​സ്: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു നേ​​​​രേ അ​​​​ക്ര​​​​മം. ഒ​​​​രു വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​രി​​​​യെ കു​​​ത്തി​​​യ​​​ശേ​​​ഷം തോ​​​ക്കു​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​​ക്ര​​​​മി ര​​​​ണ്ട് പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു നേ​​​​രേ വെ​​​​ടി​​​​വ​​​​ച്ചു. നാ​​​​ന്‍റ​​​​സി​​​​ലെ ലാ ​​​​ഷ​​​പ്പെ​​​ൽ സ​​​​ർ എ​​​​ർ​​​​ഡേ​​​​റി​​​​ലെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലാ​​​​ണ് അ​​​​ക്ര​​​​മ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി പോ​​​​ലീ​​​​സു​​​​കാ​​​​രി​​​​യെ കു​​​​ത്തിയ ശേ​​​​ഷം ഇ​​​​വ​​​​രു​​​​ടെ തോ​​​​ക്കു​​​​മാ​​​​യി ക​​​​ട​​​​ന്നു ക​​​​ള​​​​ഞ്ഞു. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 200 പോ​​​​ലീ​​​​സു​​​​കാ​​​​ർ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് അ​​​​ക്ര​​​​മി​​​​യെ ക​​​​ണ്ട​​​​ത്തെ​​​​ത്തി​​​​യ​​​​ത്. അ​​​ക്ര​​​മി ഒ​​​രു സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​നു സ​​​മീ​​​പം ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വ​​​ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.