ചോക്സിക്കു ഡൊമിനിക്കയിൽ ജാമ്യമില്ല
ചോക്സിക്കു ഡൊമിനിക്കയിൽ ജാമ്യമില്ല
Friday, June 4, 2021 12:19 AM IST
ഡൊ​​​മി​​​നി​​​ക്ക: കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു മു​​​ങ്ങി ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ മെ​​​ഹു​​​ൽ ചോ​​​ക്സി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ത​​​ള്ളി. അ​​​ന​​​ധി​​​കൃ​​​ത ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ക്കു​​​റ്റ​​​ത്തി​​​നാ​​​ണു ചോ​​​ക്സി ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​രാ​​​ജ്യ​​​മാ​​​യ ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നേ​​​ര​​​ത്തെ, ചോ​​​ക്സി​​​യു​​​ടെ ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ​​​സ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സ​​​മീ​​​പ​​​രാ​​​ജ്യ​​​മാ​​​യ ആ​​​ന്‍റി​​​ഗ്വ ആ​​​ൻ​​ഡ് ബാ​​​ർ​​​ബു​​​ഡ​​​യി​​​ൽ​​​നി​​​ന്നു ത​​​ന്നെ ഡൊ​​​മി​​​നി​​​ക്ക​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണെ​​​ന്ന ചോ​​​ക്സി​​​യു​​​ടെ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ തു​​​ട​​​ർ​​​ന്ന് ചോ​​​ക്സി വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ചി​​​ട്ടി​​​ല്ല. കേ​​​സ് ഈ ​​​മാ​​​സം പ​​​തി​​​നാ​​​ലി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 13,500 കോ​​​ടി ത​​​ട്ടി​​​ച്ച​​​ശേ​​​ഷം രാ​​​ജ്യം​​​വി​​​ട്ട ചോ​​​ക്സി​​​യെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യി​​​ൽ ഡൊ​​​മി​​​നി​​​ക്ക ചൈ​​​ന ഫ്ര​​​ണ്ട്ഷി​​​പ്പ് ഹോ​​​സ്പി​​​റ്റ​​​ലി​​​ലാ​​​ണ് പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.