പാളം തെറ്റിയ ട്രെയിനിലേക്കു മറ്റൊരു ട്രെയിൻ ഇടിച്ചുകയറി പാക്കിസ്ഥാനിൽ 50 മരണം
പാളം തെറ്റിയ ട്രെയിനിലേക്കു മറ്റൊരു ട്രെയിൻ ഇടിച്ചുകയറി പാക്കിസ്ഥാനിൽ 50 മരണം
Tuesday, June 8, 2021 12:03 AM IST
ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ സി​​​​ന്ധ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പാ​​​ളം തെ​​​റ്റി​​​യ ട്രെ​​​യി​​​നി​​​ലേ​​​ക്ക് മ​​​റ്റൊ​​​രു ട്രെ​​​യി​​​ൻ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി 50 പേ​​​​ർ മ​​​​രി​​​​ച്ചു. 70 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​പ്പ​​​​ർ സി​​​​ന്ധി​​​​ലെ ധാ​​​​ർ​​​​കി പ​​​​ട്ട​​​​ണ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ​​​​യും പാ​​​​രാ മി​​​​ലി​​​​ട്ട​​​​റി സേ​​​​ന​​​​യു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ക​​​​റാ​​​​ച്ചി​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​ർ​​​​ഗോ​​​​ധ​​​​യി​​​​ലേ​​​​ക്കു പോ​​​​യ മി​​​​ല്ല​​​​ത്ത് എ​​​​ക്സ്പ്ര​​​​സ് പാ​​​​ളം​​​​തെ​​​​റ്റി മ​​​​റ്റൊ​​​​രു ട്രാ​​​​ക്കി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞു​​​​വീ​​​​ണ​​​​പ്പോ​​​​ൾ ആ ​​​​ട്രാ​​​​ക്കി​​​​ലൂ​​​​ടെ വ​​​​ന്ന സ​​​​ർ സ​​​​യിദ് എ​​​​ക്സ്പ്ര​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​റാ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ർ സ​​​​യി​​​​ദ് എ​​​​ക്സ്പ്ര​​​​സ്.

അ​​​​പ​​​​ക‌​​​​ട​​​​മു​​​​ണ്ടാ​​​​യി ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു ത​​​​ന്നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്നു സ​​​​ർ സ​​​​യിദ് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​ൻ ഡ്രൈ​​​​വ​​​​ർ ഐ​​​​ജാ​​​​സ് ഷാ ​​​​പ​​​​റ​​​​ഞ്ഞു. സാ​​​​ധാ​​​​ര​​​​ണ വേ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ട്രെ​​​​യി​​​​ൻ ഓ​​​​ടി​​​​യി​​​​രു​​​​ന്ന​​​​ത്. മി​​​​ല്ല​​​​ത്ത് എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ ബോ​​​​ഗി​​​​ക​​​​ൾ പാ​​​​ളം​​​​തെ​​​​റ്റി ടാ​​​​ക്കി​​​​ലേ​​​​ക്കു വീ​​​​ണ​​​​ത് പെ​​​​ട്ടെ​​​​ന്നാ​​​​ണു ക​​​​ണ്ട​​​​ത്. കു​​​​റ​​​​ഞ്ഞ ദൂ​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ട്രെ​​​​യി​​​​ൻ മി​​​​ല്ല​​​​റ്റ് എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ പാ​​​​ളം​​​​തെ​​​​റ്റി​​​​യ ബോ​​​​ഗി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു-​​​​ഐ​​​​ജാ​​​​സ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.


14 ബോ​​​​ഗി​​​​ക​​​​ളാ​​​​ണു പാ​​​​ളം തെ​​​​റ്റി​​​​യ​​​​ത്. ഇ​​​​തി​​​​ൽ എ​​​​ട്ടെ​​​​ണ്ണം പൂ​​​​ർ​​​​ണ​​​​മാ​​​​യും ന​​​​ശി​​​​ച്ചു. ര​​​​ണ്ടു ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാ​​​​ംഗ​​​​ങ്ങ​​​​ൾ​​​​ക്ക് റെ​​​​യി​​​​ൽ​​​​വേ 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ട്രെ​​​​യി​​​​ൻ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​ണ്.

അ​​​​ഴി​​​​മ​​​​തി​​​​യും കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ഭാ​​​​വ​​​​വും മൂ​​​​ലം പാ​​​​ക്കി​​​​സ്ഥാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.