കാനഡയിൽ നാലംഗ കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തി
Wednesday, June 9, 2021 1:09 AM IST
ഒ​ന്‍റാ​റി​യോ: കാനഡയിലെ ല​ണ്ട​നി​ൽ തെ​രു​വി​ലൂ​ടെ ന​ട​ന്നു​പോ​യ മു​സ്‌​ലിം കു​ടും​ബാം​ഗ​ങ്ങ​ളാ​യ നാ​ലു​പേ​രെ കൊ​ല​പ്പെ​ടു​ത്തി. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ന്‍റാ​റി​യോ പ​ട്ട​ണ​ത്തി​ലാ​ണു സം​ഭ​വം. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈെ​വ​റാ​യ ക​നേ​ഡി​യ​ൻ പൗ​ര​ൻ ന​ഥാ​നി​യേ​ൽ വെ​ൽ​ട്മാ​നെ(20) പോ​ലീ​സ് പി​ടി​കൂ​ടി.​ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. വം​ശ​വെ​റി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പ്രേ​രി​പ്പ​ിച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.