ഇ​​​സ്‌​​ലാ​​​മാ​​​ബാ​​​ദ്: സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട പാ​​​ക്കി​​​സ്ഥാ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മാ​​​പ്പു​​​പ​​​റ​​​ഞ്ഞു. ജി​​​യോ ന്യൂ​​​സ് ചാ​​​ന​​​ലി​​​ലെ കാ​​​പ്പി​​​റ്റ​​​ൽ ടോ​​​ക് എ​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​താ​​​ര​​​ക​​​നാ​​​യ ഹാ​​​മി​​​ദ് മി​​​ർ ആ​​​ണ് ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്.


മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും യൂ​ ​​ട്യൂ​​​ബ​​​റു​​​മാ​​​യ ആ​​​സാ​​​ദ് അ​​​ലി ടൂ​​​റി​​​നെ​​​തി​​​രേ അ​​​ജ്ഞാ​​​ത​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​സ്‌​​ലാ​​​മാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഹാ​​​മി​​​ദ് സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.