സിറിയയിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 13 മരണം
സിറിയയിലെ ആശുപത്രിയിൽ  മിസൈൽ പതിച്ച് 13 മരണം
Monday, June 14, 2021 12:40 AM IST
ബെ​​​യ്റൂ​​​ട്ട്: തു​​​ർ​​​ക്കി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള വി​​മ​​ത​​ർ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സി​​​റി​​​യ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 27 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ട് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


അ​​​ഫ്രി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ൽ-​​​ഷി​​​ഫ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ര​​​ണ്ടു മി​​​സൈ​​​ലു​​​ക​​​ൾ പ​​​തി​​​ച്ച ആ​​​ശു​​​പ​​​ത്രി പ്ര​​​വ​​​ർ​​​ത്ത​​​ന​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.