റവ. ഡോ. തോമസ് കൊല്ലംപറന്പിൽ വത്തിക്കാനിൽ സിനഡിന്‍റെ ദൈവശാസ്ത്രസമിതി അംഗം
റവ. ഡോ. തോമസ് കൊല്ലംപറന്പിൽ വത്തിക്കാനിൽ സിനഡിന്‍റെ ദൈവശാസ്ത്രസമിതി അംഗം
Thursday, June 17, 2021 1:17 AM IST
വ​ത്തി​ക്കാ​ൻ: ബം​ഗ​ളൂ​രു ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ഫ. ഡോ. ​തോ​മ​സ് കൊ​ല്ലം​പ​റ​ന്പി​ൽ സി​എം​ഐ വ​ത്തി​ക്കാ​നി​ൽ 2021 ഒ​ക്‌​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​ന്‍റെ ദൈ​വ​ശാ​സ്ത്ര​സ​മി​തി​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അം​ഗ​മാ​യി നി​യ​മി​ത​നാ​യി. വ​ത്തി​ക്കാ​നി​ലെ അ​ന്ത​ർ​ദേ​ശീ​യ ദൈ​വ​ശാ​സ്ത്ര സ​മി​തി​യി​ൽ ഇ​തി​ന​കം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഡോ. ​കൊ​ല്ലം​പ​റ​ന്പി​ൽ അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധ​നാ​യ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​ണ്.

22 അം​ഗ​ങ്ങ​ളു​ള്ള സി​ന​ഡി​ന്‍റെ ദൈ​വ​ശാ​സ്ത്ര​സ​മി​തി​യി​ലെ ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള മ​റ്റം​ഗ​ങ്ങ​ൾ ഫാ. ​വി​മ​ൽ തി​രി​മ​ണ്ണ (ശ്രീ​ല​ങ്ക), പ്ര​ഫ. എ​സ്തേ​ല്ലാ പ​ടീ​ല (ഫി​ലി​പ്പൈ​ൻ​സ്) എ​ന്നി​വ​രാ​ണ്. സി​ന​ഡി​ന്‍റെ വി​ഷ​യം “സി​ന​ഡ​ലാ​യ തി​രു​സ​ഭ: കൂ​ട്ടാ​യ്മ, പ​ങ്കു​ചേ​ര​ൽ, സു​വി​ശേ​ഷ​ദൗ​ത്യം’’ എ​ന്ന​താ​ണ്. ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ രൂ​പ​താ​ത​ലം, പ്രാ​ദേ​ശി​ക​ത​ലം, ദേ​ശീ​യ​ത​ലം, ഭൂ​ഖ​ണ്ഡ​ത​ലം, അ​ന്ത​ർ​ദേ​ശീ​യ​ത​ലം എ​ന്നീ നി​ല​ക​ളി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും അ​ഭി​പ്രാ​യ​രൂ​പീ​ക​ര​ണ​ത്തി​നും​ ശേ​ഷം സി​ന​ഡ് 2023 ഒ​ക്‌​ടോ​ബ​റി​ൽ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.