മെ​ക്സി​ക്കോ​യി​ൽ കത്തോലിക്കാ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
മെ​ക്സി​ക്കോ​യി​ൽ കത്തോലിക്കാ  വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Thursday, June 17, 2021 1:17 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ര​ണ്ടു മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വെ​ടി​വ​യ്പി​നി​ടെ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച​ രാവിലെയാ​യി​രു​ന്നു സം​ഭ​വം. ഫ്രാ​ൻ​സി​സ്ക​ൻ വൈ​ദി​ക​നാ​യ ഫാ. ​ജോ​ൺ ആ​ന്‍റ​ണി ഒ​റോ​സ്കോ(33) ആ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ പോ​ക​വെ വെ​ടി​വ​യ്പി​ൽ അ​ക​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ടത്.

സ​ക്കാ​ത്തെ​ക്കാ​സ് സം​സ്ഥാ​ന​ത്തെ ദെ ​ലാ സി​യേ​റ ഇ​ട​വ​ക​യി​ലെ മൂ​ന്നു ഫ്രാ​ൻ​സി​സ്ക​ൻ വൈ​ദി​ക​രി​ലൊ​രാ​ളാ​ണ് ഫാ. ​ഒ​റാ​സ്കോ. മെ​ക്സി​ക്കോ​യി​ൽ 2012നു​ശേ​ഷം 29 ക​ത്തോ​ലി​ക്കാ വൈ​ദി​ക​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.