ഉഷ്ണക്കാറ്റ്: ഒരാഴ്ചയ്ക്കിടെ ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ചത് 719 പേർ
ഉഷ്ണക്കാറ്റ്: ഒരാഴ്ചയ്ക്കിടെ ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ചത് 719 പേർ
Sunday, July 4, 2021 12:23 AM IST
ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ: കാ​​​ന​​​ഡ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ൽ ഉ​​​ഷ്ണ​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത് 719 പേ​​​ർ​​​ക്ക്. ക​​​ഴി​​​ഞ്ഞ മാ​​​സം 25 മു​​​ത​​​ൽ ഈ ​​​മാ​​​സം ഒ​​​ന്നു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ഇ​​​തു പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ളാ​​​ണെ​​​ന്നും മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ണ് നി​​​ല​​​വി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ. ക​​​ന​​​ത്ത ചൂ​​​ടി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ മാ​​​ളു​​​ക​​​ൾ, ലൈ​​​ബ്ര​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ത​​​ണു​​​പ്പു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന ഉ​​​ഷ്ണ​​​ക്കാ​​​റ്റ് ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ൽ കാ​​​ട്ടു​​​തീ​​​യ്ക്കും കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും കാ​​​ന​​​ഡ​​​യി​​​ൽ റെ​​​ക്കോ​​​ർ​​​ഡ് താ​​​പ​​​നി​​​ല​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. 49.6 ഡി​​​ഗ്രി (121.3 ഫാ​​​ര​​​ൻ​​​ഹീ​​​റ്റ്) ആ​​​ണ് ചൊ​​​വ്വാ​​​ഴ്ച രാ​​​ജ്യ​​​ത്തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല.

വെ​​​ന്തു​​​രു​​​കി ലി​​​റ്റ​​​ണ്‍

ലി​​​റ്റ​​​ണ്‍ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണ് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 49.6 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു ഇ​​​വി​​​ടെ ചൊ​​​വ്വാ​​​ഴ്ചത്തെ താ​​​പ​​​നി​​​ല. കാ​​​ന​​​ഡ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​ണി​​​ത്. 84 വ​​​ർ​​​ഷം മു​​​ൻ​​​പു സ​​​സ്കാ​​​ച്വ​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 45 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള കൂ​​​ടി​​​യ താ​​​പ​​​നി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.