ചൈനീസ് സഞ്ചാരികൾ ബഹിരാകാശത്തു നടന്നു
ചൈനീസ് സഞ്ചാരികൾ ബഹിരാകാശത്തു നടന്നു
Monday, July 5, 2021 12:46 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ടി​​​​യാ​​​​ൻ​​​​ഗോ​​​​ഗി​​​​ലെ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു ന​​​​ട​​​​ന്നു. ചൈ​​​​ന​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​ണു സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

2008ൽ ​​​​ഷെ​​​​ൻ​​​​ഷൗ 7 ദൗ​​​​ത്യ​​​​ത്തി​​​​ലെ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​​ൾ ച​​​​രി​​​​ത്ര നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ടി​​​​യാ​​​​ൻ​​​​ഗോ​​​​ഗ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ജൂ​​​​ണി​​​​ലാ​​​​ണ് നീ ​​​​ഹ​​​​യ്ഷെം​​​​ഗ്, ലി​​​​യു ബോ​​​​മിം​​​​ഗ്, താ​​​​ങ് ഹോ​​​​ങ്ബോ എ​​​​ന്നീ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​ത്തി​​​​യ​​​​ത്. ലി​​​​യു​​​​വും താ​​​​ങും സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ പ്ര​​​​ധാ​​​​ന മൊ​​​​ഡ്യൂ​​​​ളാ​​​​യ ടി​​​​യാ​​​​ൻ​​​​ഹെ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ഏ​​​​ഴു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. റോ​​​​ബോ​​​​ട്ടിക്ക് കൈ ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍റെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.