ഡാനിഷ് സിദ്ദിഖിയുടെ വധത്തെ അപലപിച്ചു
ഡാനിഷ് സിദ്ദിഖിയുടെ വധത്തെ അപലപിച്ചു
Sunday, July 18, 2021 12:12 AM IST
ല​​​ണ്ട​​​ൻ/​​​ന്യൂയോ​​​ർ​​​ക്ക്: പു​​​ലി​​​റ്റ്സ​​​ർ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​യ ഇ​​​ന്ത്യ​​​ൻ ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഡാ​​​നി​​​ഷ് സി​​​ദ്ദി​​​ഖിയു​​​ടെ വ​​​ധ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച് മാ​​​ധ്യ​​​മ കൂ​​​ട്ടാ​​​യ്മ​​​ക​​​ളും അ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ളും.
സി​​​ദ്ദി​​​ഖി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ന്യൂ​​​യോ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ സ്വ​​​ത​​​ന്ത്ര-​​​ലാ​​​ഭ​​​ര​​​ഹി​​​ത് സ്ഥാ​​​പ​​​ന​​​മാ​​​യ ക​​​മ്മി​​​റ്റി ടു ​​​പ്രോ​​​ട്ട​​​ക്ട് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്സ് (സി​​​പി​​​ജെ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സി​​​ദ്ദി​​​ഖി​​​യു​​​ടെ മ​​​ര​​​ണം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് ആ​​​ഗോ​​​ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മയായ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്ര​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ​​​റ​​​ഞ്ഞു.


റോ​​​യി​​​ട്ടേ​​​ഴ്സി​​​നു​​​വേ​​​ണ്ടി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സി​​​ദ്ദി​​​ഖി​​​യു​​​ടെ മ​​​ര​​​ണം. അ​​​ഫ്ഗാ​​​ൻ സൈ​​​ന്യ​​​വും താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ രൂ​​​ക്ഷ​​​പോ​​​രാ​​​ട്ടം ന​​​ട​​​ക്കു​​​ന്ന കാ​​​ണ്ഡ​​​ഹാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു ഡാ​​​നി​​​ഷ് സി​​​ദ്ദി​​​ഖി ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ​​​ത്. കാ​​​ണ്ഡ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ സ്പി​​​ൻ ബോ​​​ൾഡാ​​​ക് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് അ​​​ഫ്ഗാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.