ഗ്വാണ്ടനാമോയിൽനിന്ന് തടവുകാരൻ മോചിതനായി
Monday, July 19, 2021 11:22 PM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍:​​​ യു​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഗ്വാ​​​ണ്ട​​​നാ​​​മോ ​​​ത​​​ട​​​വ​​​റ​​​യി​​​ൽനി​​​ന്ന് ആ​​​ദ്യ​​​മാ​​​യി ഒ​​​രു ത​​​ട​​​വു​​​കാ​​​ര​​​നെ മോ​​​ചി​​​പ്പി​​​ച്ചു.

മൊ​​​റോ​​​ക്കോ സ്വ​​​ദേ​​​ശി​​​യാ​​​യ ത​​​ട​​​വു​​​കാ​​​ര​​​നാ​​​ണ് യു​​​എ​​​സി​​​ലെ ജോ ​​​ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മോ​​​ചി​​​ത​​​നാ​​​യ​​​ത്. 55 കാ​​​ര​​​നാ​​​യ അ​​​ബ്ദു​​​ൾ ല​​​ത്തി​​​ഫ് നാസ​​​ർ എ​​​ന്ന ത​​​ട​​​വു​​​കാ​​​ര​​​നെ 2016ൽ ​​​മോ​​​ചി​​​പ്പി​​​ക്കാ​​​ൻ റി​​​വ്യൂ​​​ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.


എ​​​ന്നാ​​​ൽ, അ​​​ന്ന​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു വി​​​സ​​​മ്മ​​​തി​​​ച്ച​​​തോ​​​ടെ മോ​​​ച​​​നം വൈ​​​കു​​​ക​​​യായി​​​രു​​​ന്നു. യു​​​എ​​​സി​​​ന്‍റെ ദേ​​​ശീ​​​യ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​യാ​​​ളു​​​ടെ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നി​​​വാ​​​ര്യ​​​മ​​​ല്ലെ​​​ന്ന റി​​​വ്യൂ​​​ബോ​​​ർ​​​ഡി​​​ന്‍റെ പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മോ​​​ച​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.