ഷാ​​​ര്‍ലി ഹെ​​​ബ്‌​​​ദോ ടി ​​​ഷ​​​ര്‍ട്ട് ധ​​​രി​​​ച്ച യു​​​വ​​​തി​​​ക്കു ലണ്ടനിൽ കു​​​ത്തേ​​​റ്റു
ഷാ​​​ര്‍ലി ഹെ​​​ബ്‌​​​ദോ ടി ​​​ഷ​​​ര്‍ട്ട് ധ​​​രി​​​ച്ച  യു​​​വ​​​തി​​​ക്കു ലണ്ടനിൽ കു​​​ത്തേ​​​റ്റു
Monday, July 26, 2021 11:51 PM IST
ല​​​ണ്ട​​​ന്‍: ഫ്ര​​​ഞ്ച് കാ​​​ര്‍ട്ടൂ​​​ണ്‍ മാ​​​ഗ​​​സി​​​ന്‍ ഷാ​​​ര്‍ലി ഹെ​​​ബ്ദോ​​​യി​​​ലെ കാ​​​ര്‍ട്ടൂ​​​ണ്‍ പ്രി​​​ന്‍റ് ചെ​​​യ്ത ടി ​​​ഷ​​​ര്‍ട്ട് ധ​​​രി​​​ച്ച് ല​​​ണ്ട​​​നി​​​ലെ പാ​​​ര്‍ക്കി​​​ലെ​​​ത്തി​​​യ യു​​​വ​​​തി​​​ക്കു കു​​​ത്തേ​​​റ്റു. നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റ മു​​പ്പ​​ത്തി​​യൊ​​ന്പ​​തു​​കാ​​​രി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ഹൈ​​​ഡ് പാ​​​ര്‍ക്കി​​​ലെ സ്പീ​​​ക്കേ​​​ഴ്‌​​​സ് കോ​​​ര്‍ണ​​​റി​​​ലാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​തെ​​​ന്ന് മെ​​​ട്രോ​​​പൊ​​​ളീ​​​റ്റ​​​ന്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


മു​​​ഖം മ​​​റ​​​ച്ചെ​​​ത്തി​​​യ അ​​​ക്ര​​​മി കു​​​ട​​​ചൂ​​​ടി നി​​​ല്‍ക്കു​​​ന്ന യു​​​വ​​​തി​​​യെ ക​​​ഠാ​​​ര​​​കൊ​​​ണ്ട് കു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ഷാ​​​ര്‍ലി ഹെ​​​ബ്ദോ​​​യു​​​ടെ ലോ​​​ഗോ​​​യും "സ്‌​​​നേ​​​ഹം വി​​​ദ്വേ​​​ഷ​​​ത്തേ​​​ക്കാ​​​ള്‍ ശ​​​ക്ത​​​മാണ്'​​​എ​​​ന്ന എ​​​ഴു​​​ത്തോ​​​ടെ മു​​​സ്‌​​​ലിം പു​​​രു​​​ഷ​​​ന്‍ കാ​​​ര്‍ട്ടൂ​​​ണി​​​സ്റ്റി​​​നെ ചും​​​ബി​​​ക്കു​​​ന്ന കാ​​​ര്‍ട്ടൂ​​​ണു​​​മാ​​​ണ് ടി ​​​ഷ​​​ര്‍ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.