ആഗോള കുടുംബസംഗമം: ഔദ്യോഗിക ചിത്രം പ്രകാശനം ചെയ്തു
ആഗോള കുടുംബസംഗമം: ഔദ്യോഗിക ചിത്രം പ്രകാശനം ചെയ്തു
Thursday, July 29, 2021 11:50 PM IST
റോം: ​​​റോ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള കു​​​ടും​​​ബ​​​സം​​​ഗ​​​മം- 2022 ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ചി​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സ്ലോ​​​വേ​​​നി​​​യ​​​ൻ ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​മാ​​​ർ​​​കോ ഇ​​​വാ​​​ൻ റൂ​​​പി​​​ൻ​​​ക് വ​​​രച്ച ചി​​​ത്രം അ​​​ല്മാ​​​യ​​​ർ​​​ക്കും കു​​​ടം​​​ബ​​​ത്തി​​​നും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​വും റോ​​​മ​​​ൻ രൂ​​​പ​​​ത​​​യു​​​ം സംയുക്തമാ​​​യാണ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.


2022 ജൂ​​​ൺ 22 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ക്കു​​​ന്ന പ​​​ത്താ​​​മ​​​ത് കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല റോ​​​മ​​​ൻ രൂ​​​പ​​​ത​​​യ്ക്കാ​​​ണ്. ഈ ​​​ര​​​ഹ​​​സ്യം വ​​​ള​​​രെ വ​​​ലു​​​താ​​​ണ് എ​​​ന്ന എ​​​ഴു​​​ത്തോ​​​ടെ കാ​​​നാ​​​യി​​​ലെ ക​​​ല്യാ​​​ണ​​​വി​​​രു​​​ന്നി​​​ൽ ഈശോ മിശിഹാ പ്രവർത്തി ച്ച ആ​​​ദ്യ അ​​​ദ്ഭു​​​ത​​​മാ​​​ണു ചി​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.