അലാസ്കയിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
അലാസ്കയിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
Thursday, July 29, 2021 11:50 PM IST
പെ​​​​​രി​​​​​വ​​​​​ൽ (യു​​​​​എ​​​​​സ്): അ​​​​​ലാ​​​​​സ്ക​​​​​യി​​​​​ലെ ദ​​​​​ക്ഷി​​​​​ണ​​തീ​​​​​ര​​​​​ത്തു​​​​​ണ്ടാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സു​​​​​നാ​​​​​മി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി. ആ​​​​​ളു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത സ്ഥാ​​​​​ന​​​​​ത്തേ​​ക്കു മാ​​​​​റ്റി​​​​​പ്പാ​​​​​ർ​​​​​പ്പി​​​​​ച്ചു. റി​​​​​ക്ട​​​​​ർ​​​​​സ്കെ​​​​​യി​​​​​ലി​​​​​ൽ 8.2 തീ​​​​​വ്ര​​​​​ത രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​കം ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി 8.15 ആ​​​​​ണ് ഉ​​​​​ണ്ടാ​​​​​യ​​​​​ത്. സ​​​​​മു​​​​​ദ്ര​​​​​നി​​​​​ര​​​​പ്പി​​​​ൽ​​​​​നി​​​​​ന്ന് 46 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​ണു ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ഭ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​മെ​​ന്നു യു​​​​​എ​​​​​സ് ജി​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​വേ അ​​​​​റി​​​​​യി​​​​​ച്ചു. ശ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​​​ര​​​​​വ​​​​​ധി തു​​​​​ട​​​​​ർ​​​​​ച​​​​​ല​​​​​ന​​​​​ങ്ങ​​​​​ളുണ്ടാ​​​​​യി. രാ​​​​​ത്രി​​​​​യി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​മു​​​​​ണ്ടാ​​​​​യ​​​​​തി​​​​​നാ​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ത്തി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

പ്രി​​​​​ൻ​​​​​സ് വി​​​​​ല്യം സൗ​​​​​ണ്ടി​​​​​ൽ​​​​​നി​​​​​ന്നു സ​​​​​മ​​​​​ൽ​​​​​ഗാ ദ്വീ​​​​​പു​​​​​വ​​​​​രെ 1,600 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൂ​​​​​ര​​​​​ത്തി​​​​​ൽ സു​​​​​നാ​​​​​മി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി. ഒ​​​​​ര​​​​​ടി വ​​​​​രെ ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള തി​​​​​ര​​​​​ക​​​​​ളേ ചി​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ള്ളൂ എന്ന​​​​​തി​​​​​നാ​​​​​ൽ, ചി​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​ൽ സു​​​​​നാ​​​​​മി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. ഓ​​​​​ൾ​​​​​ഡ് ഹാ​​​​​ർ​​​​​ബ​​​​​റി​​​​​ലെ​​​​​യും ഹ​​​​​വാ​​​​​യി​​​​​യി​​​​​ലെ​​​​​യും സു​​​​​നാ​​​​​മി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചി​​​ട്ടു​​​ണ്ട്.


മ്യാൻമറിൽ ഭൂചലനം

മാ​​​​യി (താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്): വ​​​​ട​​​​ക്ക​​​​ൻ മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 5.5 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യി. മാ​​​​ൻ​​​​ഡ​​​​ലേ​​​​യി​​​​ൽ​​​​നി​​​​ന്ന് 46 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്കു മാ​​​​റി ഷ​​​​വീ​​​​ബോ​​​​യിലാ​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​ത്തു​​​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​ള്ളി​​​​ലാ​​​​ണു പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​ഴം കു​​​​റ​​​​ഞ്ഞ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കും. താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലും ഭൂ​​​​ക​​​​ന്പം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​താ​​​​യി യു​​​​എ​​​​സ് ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ അ​​​​റി​​​​യി​​​​ച്ചു.​​​നാ​​​ശ​​​ന​​​ഷ്ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.