വുഹാനുശേഷം വീണ്ടും ചൈനയെ ഭയപ്പെടുത്തി കോവിഡ് വ്യാപനം
വുഹാനുശേഷം വീണ്ടും ചൈനയെ  ഭയപ്പെടുത്തി കോവിഡ് വ്യാപനം
Saturday, July 31, 2021 11:32 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ വീ​​​ണ്ടും കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കു​​​ന്നു. 2019 ഡി​​​സം​​​ബ​​​റി​​​ൽ ചൈ​​​നീ​​​സ് ന​​​ഗ​​​ര​​​മാ​​​യ വു​​​ഹാ​​​നി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട കോ​​​വി​​​ഡ് ബാ​​​ധ​​​ നി​​​യ​​​ന്ത്രി​​​ച്ച​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ആ​​​ശ​​​ങ്കാ ജനകമായ അ​​​ള​​​വി​​​ൽ രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ 20നു ​​​നാ​​​ന്‍ജിം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​രു രോ​​​ഗി​​​ക്ക് ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലും രാ​​​ജ്യ​​​ത്തെ അ​​​ഞ്ച് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​ഞ്ഞ​​​ത് 200 പേ​​​ർ​​​ക്കെ​​​ങ്കി​​​ലും രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ.


രോ​​​ഗ​​​ബാ​​​ധ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം. രോ​​​ഗ​​​ബാ​​​ധ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ നാ​​​ൻ​​​ജിം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ ​​​മാ​​​സം 11 വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ദേ​​​ശ​​​ത്ത് ഭാ​​​ഗിക ലോ​​​ക്ഡൗ​​​ണും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.