ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം
ലെബനനിൽനിന്ന് ഇസ്രയേലിലേക്ക്  റോക്കറ്റ് ആക്രമണം
Wednesday, August 4, 2021 11:28 PM IST
ടെ​​​ൽ അ​​​വീ​​​വ്: ലെ​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലേ​​ക്കു റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണം. മൂ​​​ന്നു റോ​​​ക്ക​​​റ്റു​​​ക​​​ളാ​​ണു തൊ​​​ടു​​​ത്ത​​​ത്. ര​​​ണ്ടെ​​​ണ്ണം ഇ​​​സ്രേ​​​ലി​​​പ്ര​​​ദേ​​​ശ​​​ത്തു പ​​​തി​​​ച്ചു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​സ്രേ​​​ലി​​സേ​​​ന ല​​​ബ​​​ന​​​നി​​​ലേ​​​ക്കു പീ​​​ര​​​ങ്കി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.

പ​​​ല​​​സ്തീ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. കി​​​രി​​​യാ​​​ത് ഷ്മോ​​​ണ അ​​​ട​​​ക്കം ല​​​ബ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഇ​​​സ്രേ​​​ലി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​തി​​​രേ സൈ​​​റ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു മു​​​ഴ​​​ക്കി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.