വിവാഹത്തിനു പോയവർക്ക് ഇടിമിന്നലേറ്റു; 17 മരണം
വിവാഹത്തിനു പോയവർക്ക് ഇടിമിന്നലേറ്റു; 17 മരണം
Wednesday, August 4, 2021 11:28 PM IST
ധാ​​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ വി​​​വാ​​​ഹ​​​ത്തി​​​നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ 17 പേ​​ർ മി​​ന്ന​​ലേ​​​റ്റ് മ​​രി​​ച്ചു. വ​​​ര​​​ൻ അ​​​ട​​​ക്കം 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നാ​​​ലു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ച​​​പെ​​​യ്ൻ​​​ന​​​വാ​​​ബ്ഗ​​​ഞ്ചി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.

ച​​​പെ​​​യ്ൻ​​​ന​​​വാ​​​ബ്ഗ​​​ഞ്ചി​​​ലെ നാ​​​രാ​​​യ​​​ൺ​​​പു​​​രി​​​ൽ​​​നി​​ന്നു ഷി​​​ബ്ഗ​​​ഞ്ചി​​​ലെ പ​​​ങ്കാ​​​യി​​​ലേ​​​ക്കു വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി പ​​​ദ്മ​​​ന​​​ദി​​​യി​​​ലൂ​​​ടെ ബോ​​​ട്ടി​​​ൽ പോ​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ബോ​​​ട്ട് അ​​​ടു​​​ത്തു​​​ള്ള ജെട്ടി​​​യി​​​ൽ അ​​​ടു​​​പ്പി​​​ച്ചു. മ​​​ഴ ന​​ന​​യാ​​തി​​​രി​​​ക്കാ​​​ൻ ആ​​​ളു​​​ക​​​ൾ ഒ​​​രു ഷെ​​​ഡി​​​ൽ ക​​​യ​​​റി നി​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​ടി​​​യും മി​​​ന്ന​​​ലും ഉ​​​ണ്ടാ​​​യ​​​ത്.


15 പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തുത​​​ന്നെ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും വ​​​ഴി​​​യും മ​​​ര​​​ണ​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച​​​തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ വ​​​നി​​​ത​​​ക​​​ളും ഏ​​​ഴു പേ​​​ർ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ വ​​​ർ​​​ഷം ഇ​​​രു​​​ന്നൂ​​​റി​​​​​​ല​​​ധി​​​കം പേ​​​ർ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റു മ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.