ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണം
ഹമാസ് കേന്ദ്രങ്ങളിൽ  ഇസ്രേലി വ്യോമാക്രമണം
Wednesday, September 8, 2021 12:19 AM IST
ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സാ​​​യി​​​ലെ ഹ​​​മാ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം. ഖാ​​​ൻ യൂ​​​നി​​​സി​​​ലെ ഹ​​​മാ​​​സി​​​ന്‍റെ റോ​​​ക്ക​​​റ്റ് നി​​​ർ​​​മാ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലും മി​​​ലി​​​ട്ട​​​റി വ​​​ള​​​പ്പി​​​ലു​​​മാ​​ണു യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച ഹ​​​മാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പലസ്തീൻകാർ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് തീബ​​​ലൂ​​​ണു​​​ക​​​ൾ പ​​​റ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു വ്യോ​​​മാ​​​ക്ര​​​മ​​​ണം.


ഞാ​യ​റാ​ഴ്ച ഇ​സ്ര​യേ​ലി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്നി​ൽ​നി​ന്ന് ആ​റു പ​ല​സ്തീ​നി ത​ട​വു​കാ​ർ തു​ര​ങ്കം കു​ഴി​ച്ചു പു​റ​ത്തു​ചാ​ടി​യി​രു​ന്നു. ഇ​വ​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ഹ​മാ​സി​ന്‍റെ പ്ര​ക​ട​നം. ത​ട​വു​കാ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ത​ട​വു​ചാ​ട്ടം ഇ​സ്ര​യേ​ലി​നു വ​ലി​യ നാ​ണ​ക്കേ​ടാ​യി. വെ​സ്റ്റ്ബാ​ങ്ക് ഭ​രി​ക്കു​ന്ന ഫ​ത്താ പാ​ർ​ട്ടി ത​ട​വു​കാ​രു​ടെ കൃ​ത്യ​ത്തെ പ്ര​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.