തടവുകാർക്ക് മാർപാപ്പയുടെ ഐസ്ക്രീം സമ്മാനം
തടവുകാർക്ക് മാർപാപ്പയുടെ ഐസ്ക്രീം സമ്മാനം
Wednesday, September 8, 2021 11:15 PM IST
റോം: ​റോ​മി​ലെ ത​ട​വു​കാ​ർ​ക്ക് ഉ​ഷ്ണം ശ​മി​പ്പി​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വ​ക ഐ​സ്ക്രീം. ന​ഗ​ര​മ​ധ്യ​ത്തി​ലെ​യും ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ​യും ര​ണ്ടു ജ​യി​ലു​ക​ളി​ലേ​ക്ക് 15,000 ഐ​സ്ക്രീം മാ​ർ​പാ​പ്പ അ​യ​ച്ചു​കൊ​ടു​ത്തു.

രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ ഉ​ഷ്ണ​കാ​ല​മാ​ണ് ഇ​റ്റ​ലി​യി​ൽ ഇ​പ്പോ​ള​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.


വ​ത്തി​ക്കാ​നി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന ക​ർ​ദി​നാ​ൾ കോ​ൺ​റാ​ഡ് ക്രാ​യ​വി​സ്കി​യാ​ണ് ഐ​സ്ക്രീ​മു​ക​ൾ ത​ട​വ​റ​ക​ളി​ൽ എ​ത്തി​ച്ച​ത്.

ജൂ​ണി​ൽ റോ​മി​ലെ 20 ത​ട​വു​കാ​ർ​ക്ക് മാ​ർ​പാ​പ്പ​യെ കാ​ണാ​നും വ​ത്തി​ക്കാ​ൻ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.