രക്ഷാപ്രവർത്തനം നടത്തുന്നനിടെ റഷ്യൻ മന്ത്രി മരിച്ചു
രക്ഷാപ്രവർത്തനം നടത്തുന്നനിടെ റഷ്യൻ മന്ത്രി മരിച്ചു
Thursday, September 9, 2021 1:29 AM IST
മോ​​​സ്കോ: വെ​​​ള്ള​​​ത്തി​​​ൽ​​​വീ​​​ണ കാ​​​മ​​​റമാ​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ റ​​​ഷ്യ​​​ൻ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി യെ​​​വ്‌​​​ജ​​​നി സി​​​നി​​​ച്ചേ​​​വ് (55) മ​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ലെ നോ​​​ർ​​​ലി​​​സ്കി​​​ൽ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കാ​​​മ​​​റാ​​​മാ​​​നും മ​​​രി​​​ച്ചു.

മ​​​ല​​​ഞ്ചെ​​​രി​​​വി​​​ൽ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ൽ​​​വ​​​ഴു​​​തി വെ​​​ള്ള​​​ത്തി​​​ലേ​​​ക്കു പ​​​തി​​​ച്ച ആ​​​ർ​​​ടി ചാ​​​ന​​​ൽ കാ​​​മ​​​റ​​​മാ​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി പി​​​റ​​​കേ ചാ​​​ടി​​​യ​​​താ​​​യി​​​രു​​​ന്നു സി​​​നി​​​ച്ചേ​​​വ്. എ​​​ന്നാ​​​ൽ കൂ​​​ർ​​​ത്ത പാ​​​റ​​​യി​​​ൽ​​​വീ​​​ണു മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. 2018ലാ​​​ണ് ഇ​​​ദ്ദേ​​​ഹം ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. മു​​​ൻ കെ​​​ജി​​​ബി ഓ​​​ഫീ​​​സ​​​റാ​​​യ സി​​​നി​​​ച്ചേ​​​വ് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ അ​​​ടു​​​ത്ത​​​യാ​​​ളു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.