അ​മ​റു​ള്ള സാ​ലെ​യു​ടെ സ​ഹോ​ദ​ര​നെ താ​ലി​ബാ​ൻ തൂ​ക്കി​ലേ​റ്റി
അ​മ​റു​ള്ള സാ​ലെ​യു​ടെ സ​ഹോ​ദ​ര​നെ  താ​ലി​ബാ​ൻ തൂ​ക്കി​ലേ​റ്റി
Saturday, September 11, 2021 12:44 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ മു​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മ​​റു​​ള്ള സാ​​ലെ​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ റോ​​ഹു​​ള്ള അ​​സി​​സി​​യെ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ തൂ​​ക്കി​​ലേ​​റ്റി.

വ്യാ​​ഴാ​​ഴ്ച​​യാ​​ണു റോ​​ഹു​​ള്ള​​യെ തൂ​​ക്കി​​ലേ​​റ്റി​​യ​​തെ​​ന്നും സം​​സ്കാ​​രം ന​​ട​​ത്താ​​ൻ താ​ലി​ബാ​ൻ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്നും റോ​​ഹു​​ള്ള​​യു​​ടെ മ​​രു​​മ​​ക​​ൻ ഇ​​ബാ​​ദു​​ള്ള സാ​​ലെ റോ​​യി​​ട്ടേ​​ഴ്സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യോ​​ടു പ​​റ​​ഞ്ഞു.


അ​തേ​സ​മ​യം, പ​​ഞ്ച്ശീ​​റി​​ൽ താ​​ലി​​ബാ​​നെ​​തി​​രെ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​നി​​ടെ​​യാ​​ണു റോ​​ഹു​​ള്ള കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. താ​​ലി​​ബാ​​ൻ​​വി​​രു​​ദ്ധ പോ​​രാ​​ട്ട​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​യാ​​ളാ​​ണ് അ​​മ​​റു​​ള്ള സാ​​ലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.