മാർ ആവാ റോയേലിന്റെ സ്ഥാനാരോഹണം നാളെ
Saturday, September 11, 2021 10:55 PM IST
തൃശൂർ: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി നിയമിതനായ മാർ ആവാ റോയേൽ എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം നാളെ ഇറാക്കിലെ എർബിലിൽ നടത്തും. ഇന്ത്യൻ സമയം രാവിലെ പത്തിനാണ് ചടങ്ങ്.
അന്നേ ദിവസം ഇന്ത്യയിലെ എല്ലാ ഇടവകപ്പള്ളികളിലും വിശുദ്ധ കുർബാനയ്ക്കു ശേഷം പാത്രിയാർക്കൽ പതാക ഉയർത്തുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യുമെന്ന് ഇന്ത്യയിലെ കൽദായ സഭ മേലധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഗോള കൽദായ സഭയുടെ 122-ാമത് പാത്രിയാർക്കീസായാണ് മാർ ആവാ റോയേൽ അഭിഷിക്തനാകുന്നത്.