ചൈനയിൽ കൽക്കരിഖനിയിൽ കുടുങ്ങിയ 19 പേർ മരിച്ചു
Monday, September 13, 2021 11:33 PM IST
ഷി​​​​നിം​​​​ഗ്: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ചൈ​​​​ന​​​​യി​​​​ലെ ചിം​​​​ഗാ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഹെ​​​​ബേ​​​​യി​​​​ൽ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 19 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു. ക​​​​ന​​​​ത്ത​​​​ മഴയെത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ഗ​​​​സ്റ്റ് 14ന് ​​​​ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഈ ​​​​സ​​​​മ​​​​യം ഖ​​​​നി​​​​ക്കു​​​​ള്ളി​​​​ൽ 21 ജോ​​​​ലി​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പി​​​​റ്റേ​​​​ന്ന് ര​​​​ണ്ടു പേ​​​​രെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഒ​​​​രു​​​​ മാ​​​​സം നീ​​​​ണ്ട ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ടെ, ബാ​​​​ക്കി 19 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.