സമാധാന നൊബേൽ മാധ്യമപ്രവർത്തകർക്ക്
സമാധാന നൊബേൽ  മാധ്യമപ്രവർത്തകർക്ക്
Saturday, October 9, 2021 1:25 AM IST
ഓ​​​​സ്‌​​​​ലോ: സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള 2021 ലെ ​​​​നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക്. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക മ​​​​രി​​​​യ റെ​​​​സ​​​​യ്ക്കും റ​​​​ഷ്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ദി​​​​മി​​​​ത്രി മു​​​​റാ​​​​ട്ടോ​​വി​​​​നു​​​​മാ​​ണു പു​​​​ര​​​​സ്കാ​​​​രം.

അ​​​​ഭി​​​​പ്രാ​​​​യസ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും പോ​​​​രാ​​​​ട്ട​​​​മാ​​​​ണു സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ല​​​​ബ്ധി​​​​ക്കു അർഹരാക്കിയ തെന്ന് നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ നൊ​​​​ബേ​​​​ൽ ക​​​​മ്മി​​​​റ്റി വി​​​​ശദമാക്കി.

വ​​​​സ്തു​​​​നി​​​​ഷ്ഠ​​​​വും സ്വ​​​​ത​​​​ന്ത്ര​​​​വു​​​​മാ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​ധി​​​​കാ​​​​ര​ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗ​​​​വും അ​​​സ​​​ത്യ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും യു​​​​ദ്ധ​​​സി​​​​ദ്ധാ​​​​ന്ത​​​​വും ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്ന് പു​​​​ര​​​​സ്കാ​​​​ര നി​​​​ർ​​​​ണ​​​​യ​​​സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ ബെ​​​​രി​​​​റ്റ് റീ​​​​സ് അ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ൺ പ​​​​റ​​​​ഞ്ഞു.


അ​​​​ഭി​​​​പ്രാ​​​​യ​​​സ്വാ​​​​ത​​​​ന്ത്ര്യം, മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യം എ​​​​ന്നി​​​​വ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഐ​​​​ക്യം, നി​​​​രാ​​​യു​​​​ധീ​​​​ക​​​​ര​​​​ണം, മി​​​​ക​​​​ച്ച ലോ​​​​ക​​​​ക്ര​​​​മം എ​​​​ന്നി​​​​വ സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തി.

മൂ​​ന്നാം ത​​വ​​ണ​​യാ​​ണു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കു​​ന്ന​​ത്. 1907ൽ ​​​​ഏ​​​​ണ​​​​സ്റ്റോ തി​​യോ​​​​ദോ​​​​റോ മൊ​​​ണേ​​​​റ്റ (ഇ​​​​റ്റ​​​​ലി), 1935 ൽ ​​​​കാ​​​​ൾ ഫോ​​​​ൺ ഓ​​​​സി​​​​യെ​​​​റ്റ്സ്കി ( ജ​​​​ർ​​​​മ​​​​നി) എ​​​​ന്നി​​​​വ​​​​ർ സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ നേ​​​​ടി. സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലും 11.4 ല​​​​ക്ഷം ഡോ​​​​ള​​​​റും വ​​​​രു​​​​ന്ന പു​​​​ര​​​​സ്കാ​​​​രം റെ​​​സ​​​യും മു​​​റാ​​​ട്ടോ​​​വും പ​​​​ങ്കി​​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.