കോംഗോയിൽ ചങ്ങാടം മുങ്ങി നൂറു മരണം
Saturday, October 9, 2021 11:58 PM IST
കി​​​​ൻ​​​​ഷാ​​​​സ: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കോം​​​​ഗോ​​​​യി​​​​ലെ മൊം​​​​ഗാ​​​​ള പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ച​​​​ങ്ങാ​​​​ടം മു​​​​ങ്ങി നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ മ​​​​രി​​​​ച്ചു. കോം​​​​ഗോ ന​​​​ദി​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. 51 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്തു. 69 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 39 പേ​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ഒ​​​​ന്പ​​​​തു വ​​​​ള്ള​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു നി​​​​ർ​​​​മി​​​​ച്ച ച​​​​ങ്ങാ​​​​ട​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. കൊ​​​​ള്ളാ​​​​വു​​​​ന്ന​​​​തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യ​​​​തും മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​മാ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രി​​​​ൽ ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും ജീ​​​​വ​​​​നോ​​​​ടെ ക​​​​ണ്ടെ​​​​ത്താ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.