ചെക് പ്രസിഡന്‍റ് ആശുപത്രിയിൽ: സർക്കാർ രൂപീകരണത്തെ ബാധിക്കില്ലെന്നു സൂചന
ചെക് പ്രസിഡന്‍റ് ആശുപത്രിയിൽ: സർക്കാർ  രൂപീകരണത്തെ ബാധിക്കില്ലെന്നു സൂചന
Monday, October 11, 2021 11:49 PM IST
പ്രാ​ഗ്: ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് മി​ലോ​സ് സി​മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ്രി​യ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ദ്രേ ബാ​ബി​സി​ന്‍റെ പാ​ർ​ട്ടി ര​ണ്ടാ​മ​തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ആ​ശു​പ​ത്രി​യി​ലാ​യ​ത്.

പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തേ​ക്കാ​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ലു​ക​ൾ.​ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ര​സി​ഡ​ന്‍റ് സി​മാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ദ്രേ ബാ​ബി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചി​ല്ല.

ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ബാ​ബി​സി​ന്‍റെ യെ​സ് പാ​ർ​ട്ടി 27.1% വോ​ട്ട് നേ​ടി​യ​പ്പോ​ൾ മൂ​ന്ന് ലി​ബ​റ​ൽ യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​ത്തി​ന് 27.8% വോ​ട്ട് കി​ട്ടി. മ​റ്റൊ​രു പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നു 15.6% വോ​ട്ടു​ണ്ട്. ഈ ​ര​ണ്ടു സ​ഖ്യ​ങ്ങ​ളും ചേ​ർ​ന്നു പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും. കു​ടി​യേ​റ്റ​വി​രു​ദ്ധ​രാ​യ ഫ്രീ​ഡം ആ​ൻ​ഡ് ഡ​യ​റ​ക്ട് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് 9.6% വോ​ട്ട് കി​ട്ടി.


ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് 3.62% വോ​ട്ട്മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വ് വോ​ജ് ടെ​ക് ഫി​ലി​പ് രാ​ജി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.