ബ്രിട്ടീഷ് എംപിയുടെ കൊലപാതകം: തീവ്രവാദ ആക്രമണമെന്നു പോലീസ്
ബ്രിട്ടീഷ് എംപിയുടെ കൊലപാതകം: തീവ്രവാദ ആക്രമണമെന്നു പോലീസ്
Saturday, October 16, 2021 10:22 PM IST
ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ടീ​​​​​ഷ് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റം​​​​​ഗം സ​​​​​ർ ഡേ​​​​​വി​​​​​ഡ് അ​​​​​മേ​​​​​സ് കു​​​​​ത്തേ​​​​​റ്റു​​​​​മ​​​​​രി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നു പോ​​​​​ലീ​​​​​സ് ഇന്നലെ അ​​​​​റി​​​​​യി​​​​​ച്ചു. 25 വ​​​​​യ​​​​​സു​​​​​ള്ള ബ്രി​​​​​ട്ടീ​​​​​ഷ് പൗ​​​​​ര​​​​​നെ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു.

ഇ​​​​​യാ​​​​​ൾ സൊ​​​​​മാ​​​​​ലി​​​​​യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​നാ​​​​​ണെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന​​​​​താ​​​​​യി ബി​​​​​ബി​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​വി​​​​​രു​​​​​ദ്ധ സേ​​​​​ന​​​​​യാ​​​​​ണ് കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​​​ത്തോ​​​​​ലി​​​​​ക്കാ വി​​​ശ്വാ​​​സി​​​യും ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​​​​​വി​​​​​രു​​​​​ദ്ധ​​​​​നു​​​​​മാ​​​​​യ ഡേ​​​​​വി​​​​​ഡ് അ​​​​​മേ​​​​​സ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച സ്വ​​​​​ന്തം മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യ സൗ​​​​​ത്തെ​​​​​ൻ​​​​​ഡ് വെ​​​​​സ്റ്റി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. മെ​​​​​ത്ത​​​​​ഡി​​​​​സ്റ്റ് പ​​​​​ള്ളി​​​​​യി​​​​​ൽ മ​​​​​ണ്ഡ​​​​​ലം​​​​​നി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​വേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.


അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ആ​​​​​ൾ അ​​​​​ല്ലാ​​​​​തെ മ​​​​​റ്റാ​​​​​രെ​​​​​യും സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​യാ​​​​​ൾ​​​​​ക്ക് തീ​​​​​വ്ര​​​​​വാ​​​​​ദ പ്ര​​​​​സ്ഥാ​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു. തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന​​​​​യാ​​​​​ള​​​​​ല്ല. ല​​​​​ണ്ട​​​​​നി​​​​​ലെ ര​​​​​ണ്ടു സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​തി​​​​​നി​​​​​ടെ, എ​​​​​ല്ലാ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും സു​​​​​ര​​​​​ക്ഷ ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​ൻ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി പ്രീ​​​​​തി പ​​​​​ട്ടേ​​​​​ൽ പോ​​​​​ലീ​​​​​സി​​​​​നു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റി​​​​​സ് ജോ​​​​​ൺ​​​​​സ​​​​​ൻ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ ഡേ​​​​​വി​​​​​ഡ് അ​​​​​മേ​​​​​സി​​​​​ന് അ​​​​​ന്ത്യാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.