ഹെയ്ത്തിയിൽ യുഎസ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി
Monday, October 18, 2021 12:18 AM IST
സാ​​​​ൻ ജു​​​​വാ​​​​ൻ (യു​​​​എ​​​​സ്): കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 17 യു​​​​എ​​​​സ് മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ത്തെ ഹെ​​​​യ്ത്തി​​​​യി​​​​ൽ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​​താ​​​​യി വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും വ​​​​ഴി മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഒ​​​​ഹാ​​​​യോ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ മി​​​​ഷ​​​​ണ​​​​റി സംഘടന അ​​​​റി​​​​യി​​​​ച്ചു.

ഹെ​​​​യ്ത്തി​​​​യി​​​​ലെ മി​​​​ഷ​​​​ണ​​​​റി ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് അ​​​​നാ​​​​ഥാ​​​​ല​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പോ​​​​യ​​​​വ​​​​രെ​​​യാ​​​ണു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​തെ​​​ന്നു​​ യു​​​എ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള യു​​​​എ​​​​സ് പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യി സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.


ഹെ​​​​യ്ത്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​വ​​​​നേ​​​​ൽ മോ​​​​യി​​​​സ് ജൂ​​​ലൈ​​​യി​​​ൽ വീ​​​​ട്ടി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്തെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നനി​​​​ല ത​​​​ക​​​ർ​​​​ന്നു. മോ​​​​ച​​​​ന​​​​ദ്ര​​​​വ്യ​​​​ത്തി​​​​നാ​​​​യി ആ​​​​ളു​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​പോ​​കു​​​​ന്ന​​​​തു ഹെ​​​​യ്ത്തി​​​​യി​​​​ൽ പ​​​​തി​​​​വാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.