ചൈനയിൽ മൂന്നു വയസ്‌ മുതലുള്ള കുട്ടികൾക്ക് വാക്സിൻ
ചൈനയിൽ മൂന്നു വയസ്‌ മുതലുള്ള കുട്ടികൾക്ക് വാക്സിൻ
Monday, October 25, 2021 11:36 PM IST
ബെ​​​യ്ജിം​​​ഗ്: കു​​​ട്ടി​​​ക​​​ൾ​​​ക്കു കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​ൻ നീ​​​ക്ക​​​വു​​​മാ​​​യി ചൈ​​​ന. മൂ​​​ന്നു മു​​​ത​​​ൽ 11 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഞ്ചു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ പ്രാ​​​ദേ​​​ശി​​​ക, പ്രൊ​​​വി​​​ൻ​​​ഷ​​​ൽ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

76 ശ​​​ത​​​മാ​​​നം ജ​​​ന​​​ത്തി​​​നും വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ​​​യും കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തോ​​​ടു വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ട് തു​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യാണ് ഈ ​​​ന​​​ട​​​പ​​​ടി. 140 കോ​​​ടി ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 107 കോ​​​ടി ആ​​​ളു​​​ക​​​ൾ​​​ക്കും ചൈ​​​ന വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു.

മൂ​​​ന്നി​​​നും പ​​​തി​​​നേ​​​ഴി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു സി​​​നോ​​​ഫാം, സി​​​നോ​​​വാ​​​ക് എ​​​ന്നീ വാ​​​ക്സി​​​നു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ജൂ​​​ണി​​​ൽ ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ചൈ​​​ന ആ​​​ഭ്യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ചി​​​ലി, കം​​​ബോ​​​ഡി​​​യ, അ​​​ർ​​​ജ​​​ന്‍റീ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളും ഈ ​​​വാ​​​ക്സി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി. ഫൈ​​​സ​​​റും മോ​​​ഡേ​​​ണ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​വ​​​ർ ചൈ​​​ന​​​യു​​​ടെ വാ​​​ക്സി​​​നു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ മാ​​​ത്രം 120 കോ​​​ടി ഡോ​​​സ് വാ​​​ക്സി​​​ൻ ചൈ​​​ന ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ ഗ​​​ൻ​​​സു​​​വി​​​ലേ​​​ക്കു ചൈ​​​ന പ്ര​​​വേ​​​ശ​​​നം ത​​​ട​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.