വടക്കൻ പെറുവിൽ ഭൂചലനം
Monday, November 29, 2021 12:50 AM IST
ലിമ: വടക്കൻ പെറുവിൽ റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഞായറാഴ്ച രാവിലെ പ്രദേശിക സമയം 5.52 നാണ് ഭൂചലനമുണ്ടായത്. തീരദേശപട്ടണമായ ബറാൻകയിൽനിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് കനത്ത നാശനഷ്ടമുണ്ടായി. ആളപായമുണ്ടോയെന്ന് അറിവായിട്ടില്ല.