മാർപാപ്പയുടെ സൈപ്രസ്, ഗ്രീസ് സന്ദർശനം ഇന്നുമുതൽ
മാർപാപ്പയുടെ സൈപ്രസ്, ഗ്രീസ് സന്ദർശനം ഇന്നുമുതൽ
Thursday, December 2, 2021 12:08 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സൈ​​​​പ്ര​​​​സ്, ഗ്രീ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ഞ്ച​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഇ​​​​ന്നു​​​​മു​​​​ത​​​​ൽ. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ 35-ാമ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പ​​​​ര്യ​​​​ട​​​​ന​​​​മാ​​​​ണി​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ നേ​​​​താ​​​​ക്ക​​​​ൾ, അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

ഇ​​​​ന്ന് റോ​​​​മി​​​​ൽ​​​​നി​​​​ന്നു വി​​​​മാ​​​​നം ക​​​​യ​​​​റു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ തെ​​​​ക്ക​​​​ൻ സൈ​​​​പ്ര​​​​സി​​​​ലെ ലാ​​​​ർ​​​​നാ​​​​കാ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങും. ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​റോ​​​​ണീ​​​​ത്താ സ​​​​ഭ​​​​യു​​​​ടെ അ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് ഗ്രേ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ​​​​വ​​​​ച്ച് പു​​​​രോ​​​​ഹി​​​​ത​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രെ കാ​​​​ണും. തു​​​​ട​​​​ർ​​​​ന്ന് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നി​​​​ക്കോ​​​​സി​​​​യാ​​​​യി​​​​ലേ​​​​ക്കു പോ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​തസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ സൈ​​​​പ്ര​​​​സ് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക്രി​​​​സോ​​​​സ്റ്റ​​​​മോ​​​​സ് ര​​​​ണ്ടാ​​​​മ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച. തു​​​​ട​​​​ർ​​​​ന്ന് നി​​​​ക്കോ​​​​സി​​​​യാ​​​​യി​​​​ലെ ജി​​​​എ​​​​സ്പി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം. ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം ഹോ​​​​ളി ക്രോ​​​​സ് ഇ​​​​ട​​​​വ​​​​ക പ്പ​​​​ള്ളി​​​​യി​​​​ൽ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥി​​​​ക്കും.


ശനിയാ​​​​ഴ്ച മാ​​​​ർ​​​​പാ​​​​പ്പ ഗ്രീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം തു​​​​ട​​​​ങ്ങും. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ആ​​​​ഥ​​​​ൻ​​​​സി​​​​ൽ ഉ​​​​ച്ച​​​​യ്ക്കു മു​​​​ന്പാ​​​​യി എ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​തസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. പ്ര​​​​സി​​​​ഡ​​​​ന്‍റ് കാ​​​​ത​​​​റീ​​​​ന, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കി​​​​റി​​​​യാ​​​​ക്കോ​​​​സ് മി​​​​റ്റ്സോ​​​​താ​​​​ക്കീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം ആ​​​​ഥ​​​​ൻ​​​​സി​​​​ലെ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഹി​​​​രോ​​​​ണി​​​​മ​​​​സ് ര​​​​ണ്ടാ​​​​മ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച. വൈ​​​​കു​​ന്നേ​​രം ആ​​​​ഥ​​​​ൻ​​​​സി​​​​ലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൻ​​​​ഷ്യേ​​​​ച്ച​​​​റി​​​​ൽ​​​​വ​​​​ച്ച് ജ​​​​സ്വി​​​​റ്റ് വൈ​​​​ദി​​​​ക​​​​രെ കാ​​​​ണും.

മാ​​​​ർ​​​​പാ​​​​പ്പ ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​യ ലെ​​​​സ്ബോ​​​​സ് ദ്വീ​​​​പ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. വൈ​​​​കു​​ന്നേ​​രം മെ​​​​ഗാ​​​​റോ​​​​ൺ ക​​​​ൺ​​​​സേ​​​​ർ​​​​ട്ട് ഹാ​​​​ളി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കും. തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ മാ​​​​ർ​​​​പാ​​​​പ്പ റോ​​​​മി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.