യുക്രെയ്ൻ പിടിച്ചെടുക്കാൻ റഷ്യ തയാറെടുക്കുന്നതായി റിപ്പോർട്ട്
യുക്രെയ്ൻ പിടിച്ചെടുക്കാൻ റഷ്യ തയാറെടുക്കുന്നതായി റിപ്പോർട്ട്
Sunday, December 5, 2021 12:53 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ ജ​​​നു​​​വ​​​രി​​​യി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ സാ​​​യു​​​ധ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. റ​​​ഷ്യ ​​​അ​​​തി​​​നു കു​​​റ​​​ച്ചു ബു​​​ദ്ധി​​​മു​​​ട്ടു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് ബൈ​​​ഡ​​​നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും ഈ ​​​ആ​​​ഴ്ച വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ ച​​​ർ​​​ച്ച ന​​​ട​​​ത്തും.

യു​​​എ​​​സി​​​ലെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്ര​​​വും യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഒ​​​ലെ​​​ക്സി റെ​​​സ്നി​​​ക്കോ​​​വു​​​മാ​​​ണ് റ​​​ഷ്യ​​​ൻ നീ​​​ക്ക​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ച്ച​​​ത്. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​മാ​​​ദ്യം 1,75,000 പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​മാ​​​യി റ​​​ഷ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധരി​​​ച്ച് വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ടാ​​​ങ്കു​​​ക​​​ളും പീ​​​ര​​​ങ്കി​​​ക​​​ളും അ​​​ട​​​ക്കം റ​​​ഷ്യ ഒ​​​രു​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​​മാ​​​യി​​​രി​​​ക്കും റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ റ​​​ഷ്യ സൈ​​​നി​​​ക സ​​​ന്നാ​​​ഹം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. 94,000 പ​​​ട്ടാ​​​ള​​​ക്കാ​​​രെ ഇ​​​പ്പോ​​​ൾ ത​​​ന്നെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി റെ​​​സ്നി​​​ക്കോ​​​വ് അ​​​റി​​​യി​​​ച്ചു.


യു​​​ക്രെ​​​യി​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ന​​​ട​​​ത്തു​​​ന്ന ഒ​​​രോ നീ​​​ക്ക​​​വും ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ​​​താ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ പി​​​ന്നീ​​​ടു പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യെ ത​​​ട​​​യാ​​​നു​​​ള്ള കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ബൈ​​​ഡ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

യു​​​ക്രെ​​​യ്നി​​​ലെ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ പു​​​തു​​​ത​​​ല്ല. 2014ൽ ​​​യു​​​ക്രെ​​​യ്​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ക്രി​​​മി​​​യ അ​​​വ​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. യു​​​ക്രെ​​​യ്നി​​​ലെ വി​​​മ​​​ത​​​ർ​​​ക്ക് റ​​​ഷ്യ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ ന​​​ല്കു​​​ന്നു​​​ണ്ട്.

യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ലി​​​ൻ​​​സ്കി അ​​​ടു​​​ത്തി​​​ടെ റ​​​ഷ്യാ അ​​​നു​​​കൂ​​​ല ചാ​​​ന​​​ലു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക​​​യും പു​​​ടി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്ക് ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.