ബസ് ഒഴുക്കിൽപ്പെട്ട് 23 മരണം
ബസ് ഒഴുക്കിൽപ്പെട്ട് 23 മരണം
Monday, December 6, 2021 12:54 AM IST
നൈറോ​​​ബി: ​​​കെ​​​നി​​​യ​​​യി​​​ൽ വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​നു പോ​​​യ ക്രി​​​സ്ത്യ​​​ൻ ഗാ​​​യ​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റെ ബ​​​സ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് 23 പേ​​​ർ മ​​​രി​​​ച്ചു. നൈറോ​​​ബി​​​യി​​​ൽ​​​നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ എം​​​വി​​​ഗി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ക​​​ന​​​ത്ത​​​ മ​​​ഴ മൂ​​​ലം ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന എ​​​ൻ​​​സി​​​യു ന​​​ദി​​​യി​​​ലെ പാ​​​ലം മു​​​റി​​​ച്ചു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​ല​​​നി​​​ര​​​പ്പ് പാ​​​ല​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു.


ബ​​​സി​​​ൽ എ​​​ത്ര ​പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. മ​​​രി​​​ച്ച നാ​​​ലു ​പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. 12 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്നും കെ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. വ​​​ര​​​ൾ​​​ച്ച​ നേ​​​രി​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം കെ​​​നി​​​യ​​​യു​​​ടെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും അ​​​ടു​​​ത്തി​​​ടെ അ​​​തി​​​ശ​​​ക്ത​​​മാ​​​യി മ​​​ഴ പെ​​​യ്യു​​​ന്ന​​​താ​​​യി​​​ട്ടാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.