അജ്ഞാത ഇന്ത്യക്കാരന്‍റെ രത്നശേഖരത്തിൽ പാതി ഫ്രഞ്ചുകാരന്
അജ്ഞാത ഇന്ത്യക്കാരന്‍റെ  രത്നശേഖരത്തിൽ പാതി ഫ്രഞ്ചുകാരന്
Monday, December 6, 2021 12:54 AM IST
പാ​​​രീ​​​സ്: മോ​​​ണ്ട് ബ്ലാ​​​ങ്ക് കൊ​​​ടു​​​മു​​​ടി​​​യി​​​ൽ​​​നി​​​ന്നു ര​​​ത്ന​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​കന് അ​​​തി​​​ന്‍റെ പാ​​​തി സ​​​മ്മാ​​​നി​​​ച്ച് ഫ്ര​​​ഞ്ച് അ​​​ധി​​​കൃ​​​ത​​​ർ.

ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ മ​​​ധ്യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന എ​​​യ​​​ർ​​​ഇ​​​ന്ത്യാ വി​​​മാ​​​ന​​​ത്തി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ര​​​ത്ന​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പെ​​​ട്ടി 2013ലാ​​​ണ് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​കൻ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​യ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​കന്‍റെ സ​​​ത്യ​​​സ​​​ന്ധ​​​ത ഏ​​​റെ പ്ര​​​കീ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മ​​​ര​​​ത​​​കം, മാ​​​ണി​​​ക്യം, ഇ​​​ന്ദ്ര​​​നീ​​​ലം തു​​​ട​​​ങ്ങി​​​യ ര​​​ത്ന​​​ങ്ങ​​​ളാ​​ണു പെ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ മൂ​​​ല്യം ക​​​ണ​​​ക്കാ​​​ക്കി 1,28,000 ഡോ​​​ള​​​ർ വീ​​​തം ര​​​ണ്ടു പാ​​​തി​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ച്ച് ഒ​​​ന്നു പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​കനു ന​​​ല്കി.


മോ​​​ണ്ട് ബ്ലാ​​​ങ്കി​​​ൽ ര​​​ണ്ട് എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു​​​വീ​​​ണി​​​ട്ടു​​​ണ്ട്. 1950ലെ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ൽ 48പേരും 1966​​​ലെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 117 പേ​​​രും മ​​​രി​​​ച്ചു. മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കു പ​​​റ​​​ന്ന 1966ലെ ​​​വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ളു​​​ടെ ര​​​ത്ന​​​ശേ​​​ഖ​​​ര​​​മാ​​​ണി​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​ട​​​മ​​​സ്ഥ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ഫ്ര​​​ഞ്ചു​​​കാ​​​ർ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. അ​​​സ്ഥി​​​കൂ​​​ട​​​ങ്ങ​​​ളും ല​​​ഗേ​​​ജു​​​ക​​​ളും കൊ​​​ടു​​​മു​​​ടി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.