മാർപാപ്പയ്ക്ക് ഈ കടയിൽ കാര്യമുണ്ട് !
മാർപാപ്പയ്ക്ക് ഈ കടയിൽ കാര്യമുണ്ട് !
Thursday, January 13, 2022 1:39 AM IST
റോം: ​പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ട വെ​ഞ്ച​രി​ക്കാ​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നേ​രി​ട്ടെ​ത്തി​യ​ത് റോ​മാ ന​ഗ​ര​വാ​സി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. പ​ഴ​യ സം​ഗീ​ത റി​ക്കാ​ർ​ഡ് ഡി​സ്കു​ക​ൾ വി​ല്ക്കു​ന്ന ‘സ്റ്റീ​രിയോ​സൗ​ണ്ട്’ എ​ന്ന ക​ട​യാ​ണ് മാ​ർ​പാ​പ്പ ചൊ​വ്വാ​ഴ്ച വൈ​കുന്നേരം സ​ന്ദ​ർ​ശി​ച്ച​ത്.

റോമിൽ പാ​ന്തെയോണിനു സമീപമുള്ള ഈ ​ക​ട​യു​ടെ ഉ​ട​മ​സ്ഥ ലെ​ത്തീ​ഷ്യ​യും മ​ക​ളും മ​രു​മ​ക​നും മാ​ർ​പാ​പ്പ​യു​ടെ പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ആ​ർ​ച്ച്ബി​ഷ​പ് ഹോ​ർ​ഹെ മ​രി​യോ ബെ​ർ​ഗോ​ളി​യോ (​മാ​ർ​പാ​പ്പ​യു​ടെ പ​ഴ​യ പേ​ര്) റോം ​സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​പ്പോ​ൾ ഈ ​ക​ട​യു​ടെ അ​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹം ക​ട സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു.

ക​ട പു​തു​ക്കി​പ്പ​ണി​ത​പ്പോ​ൾ വെ​ഞ്ച​രി​പ്പി​നാ​യി മാർ​പാ​പ്പ ത​ന്നെ​യെ​ത്തി. പ​ത്തു മി​നി​ട്ട് ചെ​ല​വ​ഴി​ച്ച മാ​ർ​പാ​പ്പ ക​ട ചു​റ്റി​ന​ട​ന്നു ക​ണ്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ർ​പാ​പ്പ​യെ ക​ണ്ട് തെ​രു​വി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓടിക്കൂ​ടി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. ക​ട​യു​ട​മ​സ്ഥ​ർ സ​മ്മാ​നി​ച്ച ക്ലാ​സി​ക്ക​ൽ സം​ഗീ​ത റി​ക്കാ​ർ​ഡു​മാ​യാ​ണ് മാർപാപ്പ മ​ട​ങ്ങി​യ​ത്. ക​ട​യി​ൽ​നി​ന്നി​റ​ങ്ങി​വ​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. റോം ​റി​പ്പോ​ർ​ട്ടേ​ഴ്സ് എ​ന്ന വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ ഡ​യ​റ​ക്ട​ർ ഹാ​വി​യ​ർ ബ്രോ​ക്കാ​ൾ ആ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്.

2015ൽ ​ക​ണ്ണാ​ടി​യു​ടെ ഫ്രെ​യിം മാ​റ്റാ​നും 2016ൽ ​പു​തി​യ ഷൂ​സ് വാ​ങ്ങാ​നും മാ​ർ​പാ​പ്പ നേ​രി​ട്ടു ക​ട സ​ന്ദ​ർ​ശി​ച്ച​തും കൗ​തു​ക​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.