കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി; ജോൺസൻ മാപ്പു ചോദിച്ചു
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി; ജോൺസൻ മാപ്പു ചോദിച്ചു
Thursday, January 13, 2022 1:39 AM IST
ല​ണ്ട​ൻ: കോ​വി​ഡ് ലോ​ക്ഡൗ​ൺ പ്രാ​ബ​ല്യ​ത്തി​ലി​രി​ക്കേ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റീ​സ് ജോ​ൺ​സ​ൻ പാ​ർ​ല​മെ​ന്‍റി​ൽ മാ​പ്പു ചോ​ദി​ച്ചു.

2020 മേ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം രാ​ജി​ക്കു ത​യാ​റ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ട​നി​ൽ ശ​ക്ത​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജോ​ൺ​സ​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​നു പു​റ​മേ സ്വ​ന്തം ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ലെ ചി​ല​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്കു ന​ന്ദി അ​റി​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 25 മി​നി​ട്ടാ​ണു ചെ​ല​വ​ഴി​ച്ച​ത്. ജോ​ലി സം​ബ​ന്ധ​മാ​യ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് അ​തി​നെ ക​ണ്ട​ത്. ക്ഷ​മ ചോ​ദി​ക്കു​ന്നു. എ​നി​ക്കു വേ​ണ​മെ​ങ്കി​ൽ ആ ​പ​രി​പാ​ടി ത​ട​യാ​മാ​യി​രു​ന്നു. നി​യ​മ​മു​ണ്ടാ​ക്കു​ന്ന​വ​ർത​ന്നെ നി​യ​മ​ലം​ഘ​ക​രാ​കു​ന്ന​തി​ൽ ബ്രി​ട്ടീ​ഷ് ജ​ന​ത​യ്ക്കു​ള്ള അ​മ​ർ​ഷം മ​ന​സി​ലാ​ക്കു​ന്നു - ജോ​ൺ​സ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​സ​മ​യ​ത്ത് ബ്രി​ട്ട​നി​ൽ ര​ണ്ടു മീ​റ്റ​ർ ആ​ള​ക​ലം നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​വ​ശ്യ​യി​തര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും റ​സ്റ്റ​റ​ന്‍റു​ക​ളും പൂ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.