ലൈംഗികാതിക്രമം: മിലാനിൽ അഭയാർഥികൾ അറസ്റ്റിൽ
ലൈംഗികാതിക്രമം: മിലാനിൽ അഭയാർഥികൾ അറസ്റ്റിൽ
Friday, January 14, 2022 1:45 AM IST
മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ന​ഗ​ര​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സ്ത്രീ​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൊ​റോ​ക്കോ വം​ശ​ജ​നാ​യ അ​ബ്ദ​ള്ളാ ബൂ​ഗ്വെ​ദ്റാ(21), ഈ​ജി​പ്തു​കാ​ര​നാ​യ മ​ഹ്‌​മൂ​ദ് ഇ​ബ്രാ​ഹിം (18) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​താ​യി ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മി​ലാ​നി​ലെ ക​ത്തീ​ദ്ര​ൽ ച​ത്വ​ര​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31നാ​ണു സം​ഭ​വം. പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​യ അ​ന്പ​തോ​ളം യു​വാ​ക്ക​ൾ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നെ​ത്തി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് യു​വ​തി​ക​ളെ വ​ള​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് പ​ല​രെ​യും ര​ക്ഷി​ച്ച​ത്.


പ​ല​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ഴ്സു​ക​ളും മോ​ഷ​ണം പോ​യി. മാ​ന​ഭം​ഗം, മോ​ഷ​ണം, പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ മു​ത​ലാ​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മ​റ്റു കു​റ്റ​വാ​ളി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 2016ൽ ​വി​വി​ധ ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.