ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം നുസാന്തര
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം  നുസാന്തര
Tuesday, January 18, 2022 11:56 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​നം ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ൽ​​​നി​​​ന്നു ബോ​​​ർ​​​ണോ ദ്വീ​​​പി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു. നു​​​സാ​​​ന്ത​​​ര എ​​​ന്നാ​​​യി​​​രി​​​ക്കും പേ​​​ര്. ത​​​ല​​​സ്ഥാ​​​നം മാ​​​റ്റാ​​​നു​​​ള്ള നി​​​യ​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി.

പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യു​​​ടെ ഈ ​​​സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക്ക് 3250 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.


ഒ​​​രു കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ൽ​​​നി​​ന്നു ത​​​ല​​​സ്ഥാ​​​നം മാ​​​റ്റാ​​​നാ​​​യി മു​​​ന്പു പ​​​ല പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. വെ​​​ള്ള​​​പ്പൊ​​​ക്കം, മാ​​​ലി​​​ന്യം, അ​​​മി​​​ത​​​മാ​​​യ ഭൂ​​​ഗ​​​ർ​​​ഭ​​​ജ​​​ല ചൂ​​​ഷ​​​ണം മൂ​​​ല​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​ട​​ങ്ങി​​യ​​​വ ജ​​​ക്കാ​​​ർ​​​ത്ത നേ​​​രി​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.