റഷ്യൻ സൈനികർ തയാർ; ആക്രമണഭീതിയിൽ യുക്രെയ്ൻ
റഷ്യൻ സൈനികർ തയാർ; ആക്രമണഭീതിയിൽ യുക്രെയ്ൻ
Thursday, January 20, 2022 12:22 AM IST
കീ​​​വ്: റ​​​ഷ്യ ഏ​​​തു നി​​​മി​​​ഷ​​​വും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ റ​​​ഷ്യ സൈ​​​നി​​​കവി​​​ന്യാ​​​സം ഏ​​​താ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ച​​​തി​​​നു പു​​​റ​​​മേ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി. ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഊ​​​ർ​​​ജി​​​ത​​​മാ​​​ണ്. യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​നെ ആ​​​ധാ​​​ര​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ൽ ആ​​​ണു വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

1,27,000 റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രെ​​​യാ​​ണു​​ യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1,0,6000 പേ​​​ർ ക​​​ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം മു​​​ത​​​ലാ​​​ണ് അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​യു​​​ധ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ച​​​ത്. ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ റേ​​​ഡി​​​യോ​​​ക​​ൾ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ​​​യും നാ​​​റ്റോ സൈ​​​നി​​​കസ​​​ഖ്യ​​​ത്തെ​​​യും ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു റ​​​ഷ്യ​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ന്നും യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. യൂ​​​റോ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്ക് അ​​​മേ​​​രി​​​ക്ക​​​യ്ക്കു കാ​​​ര്യ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്നു തെ​​​ളി​​​യിക്കാ​​​നും റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ന്നു.


ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും നേ​​​ര​​​ത്തേ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. യു​​​ക്രെ​​​യ്നെ നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു റ​​​ഷ്യ​​​യെ ചൊ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ര​​​ണ്ടു​​​വ​​​ട്ടം ഓ​​​ൺ​​​ലൈ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​ന്നു ബൈ​​​ഡ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

2014ൽ ​​​റ​​​ഷ്യ യു​​​ക്രെ​​​യ്ന്‍റെ ഭാ​​​ഗ​​​മാ​​​യ ക്രി​​​മി​​​യ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന വി​​​മ​​​ത​​​രെ​​​യും റ​​​ഷ്യ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.