റിച്ചാർഡ് വർമ ജോ ബൈഡന്‍റെ ഇന്‍റലിജൻസ് ഉപദേശകസമിതിയിൽ
റിച്ചാർഡ് വർമ  ജോ ബൈഡന്‍റെ ഇന്‍റലിജൻസ്  ഉപദേശകസമിതിയിൽ
Friday, May 6, 2022 1:34 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യി​ലെ മു​ൻ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ​കൂ​ടി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ റി​ച്ചാ​ർ​ഡ് വ​ർ​മ​യെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​ദേ​ശ​കസ​മി​തി​യി​ൽ അം​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു.

53 വ​യ​സു​ള്ള അ​ദ്ദേ​ഹം നി​ല​വി​ൽ മാ​സ്റ്റ​ർ​കാ​ർ​ഡ് ക​ന്പ​നി​യു​ടെ നി​യ​മ​വ​കു​പ്പ് മേ​ധാ​വി​യാ​ണ്. 2014 -17 കാ​ല​ത്താ​ണ് ഇ​ന്ത്യ​യി​ൽ അം​ബാ​സ​ഡ​റാ​യി​രു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നും മു​ൻ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ വ​ർ​മ ഒ​ട്ട​ന​വ​ധി പ​ട്ടാ​ള, സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക​ൾ നേ​ടു​ക​യും സ​ർ​ക്കാ​രി​ൽ പ്ര​മു​ഖ പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.