മുട്ടുവേദന; ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ
മുട്ടുവേദന; ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ
Friday, May 6, 2022 1:34 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: മു​ട്ടു​വേ​ദ​ന അ​സ​ഹ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വീ​ൽ​ചെ​യ​റി​ൽ. ​വ​ത്തി​ക്കാ​നി​ൽ ന​ടന്ന ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും സു​പ്പീ​രി​യ​ർ ജ​ന​റ​ൽ​മാ​രു​ടെ​യും (​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് സു​പ്പീ​രി​യേ​ഴ്സ് ജ​ന​റ​ൽ) സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ഇ​ന്ന​ലെ എ​ത്തി​യ​ത് വീ​ൽ​ചെ​യ​റി​ലാ​ണ്.

ഇ​താ​ദ്യ​മാ​യാ​ണു മാ​ർ​പാ​പ്പ വീ​ൽ​ചെ​യ​റി​ൽ പൊ​തു​വേ​ദി​യി​ലെ​ത്തു​ന്ന​ത്. എ​ൺ​പ​ത്ത​ഞ്ചുകാ രനായ അ​ദ്ദേ​ഹം കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി വ​ല​തു​കാ​ൽ മു​ട്ടി​ലെ വേ​ദ​ന സ​ഹി​ക്കു​ന്നു. വേ​ദ​ന​സം​ഹാ​രി കു​ത്തി​വ​ച്ചാ​ണ് അ​ദ്ദേ​ഹം ന​ട​ന്നി​രു​ന്ന​ത്.


മാ​ർ​പാ​പ്പ വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗം തു​ട​ർ​ന്നേ​ക്കു​മെ​ങ്കി​ലും വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.