കോ​വി​ഡ് മ​ര​ണം 1.5 കോ​ടിയെന്ന് ഡബ്ല്യുഎച്ച്ഒ; ഇ​ന്ത്യ​യി​ൽ 47 ല​ക്ഷം
കോ​വി​ഡ് മ​ര​ണം  1.5 കോ​ടിയെന്ന്  ഡബ്ല്യുഎച്ച്ഒ; ഇ​ന്ത്യ​യി​ൽ 47 ല​ക്ഷം
Friday, May 6, 2022 1:34 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: ലോ​​​​ക​​​​ത്ത് കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് 1.49 കോ​​​​ടി ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യി ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന. ഇ​​​​ന്ത്യ​​​​യി​​​​ൽ 47 ല​​​​ക്ഷം പേ​​​​ർ കോ​​​​വി​​​​ഡ് മൂലം മ​​​​രി​​​​ച്ചെ​​​​ന്നും ലോ​​​​ക​​​​ത്തെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നി​​​​ലൊ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണെ​​​​ന്നും ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ പ​​​​റ​​​​യു​​​​ന്നു.

2020 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2021 ഡി​​​​സം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള കോ​​​​വി​​​​ഡ് മ​​​​ര​​​​ണങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​മാ​​​​ണ് ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ ​കോ​​​​വി​​​​ഡ് മ​​​​ര​​​​ണം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യെ ഇ​​​​ന്ത്യ ത​​​​ള്ളി. യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ക​​​​ണ​​​​ക്കാ​​​​ണി​​​​തെ​​​​ന്ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഒൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കി​​​​ൽ 5.24 ല​​​​ക്ഷ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.