മകൾ സ്കൂളിൽ പോകുന്നുണ്ടെന്നു താലിബാൻ നേതാവ്
മകൾ സ്കൂളിൽ പോകുന്നുണ്ടെന്നു താലിബാൻ നേതാവ്
Friday, May 13, 2022 1:23 AM IST
കാ​​​ബൂ​​​ൾ: ‌പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ, ത​​​ന്‍റെ മ​​​ക​​​ൾ സ്കൂ​​​ളി​​​ൽ ​പോ​​​കു​​​ന്നു​​​ണ്ടെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സു​​​ഹൈ​​​ൽ ഷ​​​ഹീ​​​ൻ. ഇം​​​ഗ്ലീ​​​ഷ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പി​​​യേ​​​ഴ്സ് മോ​​​ർ​​​ഗ​​​നു​​​മാ​​​യു​​​ള്ള അ​​ഭി​​മു​​ഖ​​​ത്തി​​​ലാ​​​ണ് ഷ​​​ഹീ​​​ൻ ​​​ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മ​​​ക​​​ൾ ഹി​​​ജാ​​​ബ് ധ​​​രി​​​ച്ച് സ്കൂ​​​ളി​​​ൽ പോ​​​കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു മോ​​​ർ​​​ഗ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് ഷ​​​ഹീ​​​ൻ ഉ​​​ത്ത​​​രം ന​​​ല്കി​​​യ​​​ത്. മോ​​​ർ​​​ഗ​​​ൻ വീ​​​ഡി​​​യോ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ലി​​​ബാ​​​ൻ നേ​​​താ​​​ക്ക​​​ൾ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മു​​​ഴു​​​വ​​​ൻ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്കു​​​ന്പോ​​​ൾ സ്വ​​​ന്തം മ​​​ക്ക​​​ളെ സ്കൂ​​​ളി​​​ൽ അ​​​യ​​​യ്ക്കു​​​ന്ന​​​ത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ശ​​​ക്ത​​​മാ​​​യി.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠി​​​ത്തം മു​​​ട​​​ക്കി​​​ല്ലെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.