ചൈനീസ് വിമാനത്തിനു തീപിടിച്ച് 40 പേർക്കു പരിക്ക്
ചൈനീസ് വിമാനത്തിനു തീപിടിച്ച് 40 പേർക്കു പരിക്ക്
Friday, May 13, 2022 1:23 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ യാ​​​ത്രാ​​​വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി തീ​​​പി​​​ടി​​​ച്ച് 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ചോ​​​ങ്‌​​​കിം​​​ഗി​​​ൽ ഇ​​ന്ന​​ലെ​​​യാ​​​ണ് 113 യാ​​​ത്ര​​​ക്കാ​​​രും ഒ​​​ന്പ​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി വി​​​മാ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.


ടി​​​ബ​​​റ്റ് സ്വ​​​യം​​​ഭ​​​ര​​​ണ​​​മേ​​​ഖ​​​ല​​​യാ​​​യ നി​​​യാം​​​ഗ്‌​​​ചി​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന എ 319-100 ​​​വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മാ​​​ർ​​​ച്ച് 12 ന് ​​​ബോ​​​യിം​​​ഗ് 737 വി​​​മാ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ചൈ​​യി​​ൽ 132 പേ​​​ർ മ​​രി​​ച്ചി​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.