പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: ആറു പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: ആറു പേർ കൊല്ലപ്പെട്ടു
Monday, May 16, 2022 1:58 AM IST
പെ​​​​ഷ​​​​വാ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ വ​​​​സീ​​​​റി​​​​സ്ഥാ​​​​നി​​​​ലെ മി​​​​റാ​​​​ൻ​​​​ഷാ ടൗ​​​​ണി​​​​ലു​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളും മൂ​​​​ന്നു സൈ​​​​നി​​​​ക​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ൾ നാ​​​​ലു​​​​വ​​​​യ​​​​സി​​​​നും 11നും ​​​​ഇ​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്.


ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഹ​​​​ബാ​​​​സ് ഷ​​​​രീ​​​​ഫ് അ​​​​പ​​​​ല​​​​പി​​​​ച്ചു. ഈ ​​​​ഹീ​​​​ന​​​​ശ​​​​ക്തി​​​​ക​​​​ളെ തു​​​​ര​​​​ത്തു​​​​മെ​​​​ന്നും ഷെ​​​​ഹ​​​​ബാ​​​​സ് ഷ​​​​രീ​​​​ഫ് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ദ​​​​ക്ഷി​​​​ണ വ​​​​സീ​​​​റി​​​​സ്ഥാ​​​​ൻ ജി​​​​ല്ല​​​​യി​​​​ലെ സ​​​​ര​​​​രോ​​​​ഘ​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ടു പാ​​​​ക് സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.