നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ലി​നു നേ​രെ ആ​ക്ര​മ​ണം
നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ  ക​ത്തീ​ഡ്ര​ലി​നു നേ​രെ ആ​ക്ര​മ​ണം
Tuesday, May 17, 2022 1:45 AM IST
ലാ​​ഗോ​​​സ്: നൈ​​ജീ​​രി​​യ​​യി​​ൽ മ​​ത​​നി​​ന്ദ ആ​​രോ​​പി​​ച്ച് ക്രൈ​​സ്ത​​വ വി​​ദ്യാ​​ർ​​ഥി​​നി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ ര​​ണ്ടു പേ​​രെ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ന​​ക്കൂ​​ട്ടം ക​​ത്തോ​​ലി​​ക്കാ ക​​ത്തീ​​ഡ്ര​​ൽ ആ​​ക്ര​​മി​​ച്ചു. സോ​​കോ​ടോ രൂ​​പ​​ത​​യി​​ലെ ഹോ​​ളി ഫാ​​മി​​ലി ക​​ത്തീ​​ഡ്ര​​ലി​​നു നേ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ക​ത്തീ​ഡ്ര​ലി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് കെ​വി​ൻ​സ് പ​ള്ളി​ക്കു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ള്ളി​ക്കു തീ​വ​യ്ക്കാ​നും അ​ക്ര​മി​ക​ൾ ശ്ര​മി​ച്ചു.


ഷെ​​ഹു​​ഷാ​​ഗ​​രി കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി ഡെ​​ബോ​​റ യാ​​ക്കൂ​​ബ് ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലെ പോ​​സ്റ്റി​​ന്‍റെ പേ​​രി​​ൽ സ​​ഹ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ്യാ​​ഴാ​​ഴ്ച​​യാ​​ണ് പെ​​ണ്‍​കു​​ട്ടി​​യെ മ​​ർ​​ദി​​ച്ചും ക​​ല്ലെ​​റി​​ഞ്ഞും കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.