യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കുരുങ്ങുപനി വ്യാപിക്കുന്നു
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കുരുങ്ങുപനി വ്യാപിക്കുന്നു
Friday, May 20, 2022 2:13 AM IST
ബ്ര​​​​സ​​​​ല്‍സ്: യൂ​​​​റോ​​​​പ്പി​​​​ലും വ​​​​ട​​​​ക്ക​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും കു​​​​ര​​​​ങ്ങു​​​​പ​​​​നി വ്യാ​​​​പി​​​​ക്കു​​​​ന്നു. അ​​​​ണ്ണാ​​​​ന്‍ ഉ​​​​ള്‍പ്പെ​​​​ടെ മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​ന്നു പ​​​​ട​​​​രു​​​​ന്ന വൈ​​​​റ​​​​സ്ബാ​​​​ധ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ക്കു ജാ​​​​ഗ്ര​​​​താ​​​​നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യ​​​​താ​​​​യി ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു.

സ്‌​​​​പെ​​​​യി​​​​നി​​​​ലും പോ​​​​ര്‍ച്ചു​​​​ഗ​​​​ലി​​​​ലും നാ​​​​ല്‍പ്പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​ര്‍ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ കാ​​​​ന​​​​ഡ​​​​യി​​​​ലും രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​നെ ക​​​​ണ്ടെ​​​​ത്തി. കാ​​​​ന​​​​ഡ​​​​യി​​​​ല്‍ നി​​​​ന്ന് യു​​​​എ​​​​സി​​​​ലെ​​​​ത്തി​​​​യ ഒ​​​​രാ​​​​ള്‍ക്കും രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ആ​​​​റാം തീ​​​​യ​​​​തി​​​​ക്കു​​​​ശേ​​​​ഷം ബ്രി​​​​ട്ട​​​​ലി​​​​ല്‍ ഒ​​​​മ്പ​​​​തു​​​​പേ​​​​ര്‍ക്കു വൈ​​​റ​​​സ്ബാ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.